ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തി വന്‍മരങ്ങള്‍അടിമാലി: ദേശീയപാതയിലെ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമായി. കൊച്ചിമധുര ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനമേഖലയിലും കല്ലാര്‍ മുതല്‍ രണ്ടാംമൈ ല്‍ വരേയുമാണ് റോഡരികില്‍അപകടകരമായ അവസ്ഥയില്‍ വന്‍ മരങ്ങള്‍ നില്‍ക്കുന്നത്.ചുവട്ടിലെ മണ്ണ് ഒലിച്ച് പോയും ഉണങ്ങിയതുമായ നിരവധി മരങ്ങള്‍ ഏതു സമയത്തും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. കാലവര്‍ഷം എത്താ ന്‍ ഇനി ദിവസങ്ങളേയുള്ളൂ. ഈ വേനല്‍ മഴയില്‍ നിരവധി മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണിരുന്നു.അവന്‍ അപകടമാണ്  ഇവിടെ പതിയിരിക്കുന്നത്. ഓടികൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് മരം വീണ് ഒട്ടേറേ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയുമുണ്ടായിട്ടുണ്ട്. ഗുരതരമായി പരിക്കേറ്റവര്‍ അനവധിയാണ്.പലപ്പോഴും അത്ഭുതകരമായാണ് ആളുക ള്‍ രക്ഷപെടുന്നത്. ഒരു മരം റോഡിലേക്ക് വീണാല്‍ മണിക്കൂറുകളോളമാണ് വാഹന ഗതാഗതം തടസ്സപ്പെടുന്നത്.രോഗികളടക്കം പലപ്പോഴും ചികിത്സകിട്ടാതെ വരുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. അപകട കരമായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇവര്‍ തയ്യാറാകുന്നില്ല. മനുഷ്യജീവന് യാതൊരു വിലയും കല്‍പിക്കാത്തവരാണ് ചില ഉദ്യോഗസ്ഥര്‍.എന്നാല്‍ യാതൊരു അപകട വും ഇല്ലാത്ത തണല്‍ മരങ്ങള്‍ വെട്ടി മാറ്റാന്‍ ഇവര്‍ എല്ലാ സഹായവും ചെയ്തു നല്‍കുന്നുമുണ്ട്. വനംവകുപ്പ് നിസംഗത വെടിഞ്ഞ് അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റണമെന്നാണ് ആവശ്യം.

RELATED STORIES

Share it
Top