ദേശീയപാതയിലെ വളവുകള്‍ ഭീഷണിയാവുന്നു

കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൊടുംവളവുകള്‍ അപകടഭീഷണിയായ സാഹചര്യത്തില്‍ വികസന പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടുകല്‍ മുതല്‍ ഒലവക്കോട് താണാവുവരെയാണ് ദേശീയപാത വികസന പ്രവൃത്തി ഇപ്പോള്‍ നടക്കുന്നത്. നെല്ലിപ്പുഴ മുതല്‍ കല്ലടിക്കോട് വരെ നിരവധി കൊടുംവളവുകളാണുള്ളത്.
ഇവിടെ പ്രവൃത്തി തുടങ്ങിയിട്ടില്ല. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ കോങ്ങാട് നിയോജകമണ്ഡലം എംഎല്‍എ കെ വി വിജയദാസിന്റെ പ്രാദേശിക വികസനഫണ്ടില്‍നിന്നും തുക അനുവദിച്ച് ദേശീയപാതയിലെ കൊടുംവളവുകള്‍ നിവര്‍ത്തിയിരുന്നു. ദേശീയപാതയിലെ പ്രധാന വളവുകളായ പൊന്നംകോട്, മാച്ചാംതോട്, എടായ്ക്കല്‍, മുള്ളത്തുപാറ, കൊറ്റിയോട് ഭാഗങ്ങളിലാണ് അപകടഭീഷണി നിലവിലുള്ളത്. പുതിയ പദ്ധതിപ്രകാരം ദേശീയപാതയിലെ വളവുകള്‍ ഒരുപരിധിവരെ മാത്രമേ നിവര്‍ത്തുകയുള്ളൂ. സ്ഥലം ഏറ്റെടുത്ത് നടത്തുന്ന പ്രവൃത്തികളൊന്നും നടപ്പിലായില്ല.

RELATED STORIES

Share it
Top