ദേശീയപാതയിലെ മണ്ണുപയോഗിച്ച് പുറമ്പോക്ക് ഭൂമി കൈയേറ്റം

ഹരിപ്പാട്:  ദേശീയ പാതയിലെ മണ്ണുപയോഗിച്ച്  പുറമ്പോക്ക് ഭൂമി കൈയ്യേറ്റം.
നങ്ങ്യാര്‍കുളങ്ങര മാമ്പറ ജങ്ഷനു സമീപം ഹരിപ്പാട് മുന്‍സിപാലിറ്റി പത്തൊന്‍പതാം വാര്‍ഡിലാണ് പുറമ്പോക്ക്  നീരൊഴുക്ക് തോട് കൈയ്യേറി നികത്താന്‍ ശ്രമിച്ചത്. ദേശീയ പാതയില്‍ ടികെഎംഎം കോളജ് ജങ്ഷന്‍ മുതല്‍ തെക്കോട്ട് പടിഞ്ഞാറുവശത്തെ ഓടയില്‍ നിന്നും നീക്കം ചെയ്ത മണ്ണാണ് അനുവാദമില്ലാതെ രാത്രിയില്‍ കടത്തികൊണ്ടു പോയി നികത്തുന്നത്.
യുഡിഎഫ് മുനിസിപ്പല്‍ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് മണ്ണ് കടത്തികൊണ്ടു പോയി നികത്തുന്നത്. ഇതു സംബന്ധിച്ച് നാട്ടുകാര്‍ തഹസീല്‍ദാര്‍, ദേശീയപാത വിഭാഗം, മുന്‍സിപാലിറ്റി, പോലിസ്  എന്നിവര്‍ക്ക്  നേരത്തേ പരാതി നല്‍കിയിരുന്നു.
നാട്ടുകാര്‍ പരാതി നല്‍കിയതിനു ശേഷമാണ് രാത്രിയില്‍ മണ്ണ് കടത്തി കൊണ്ടുപോയത്. നീരൊഴുക്ക് തോട് കൈയ്യേറി നികത്താന്‍ ശ്രമിച്ചത് സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടികുത്തി തടഞ്ഞു.

RELATED STORIES

Share it
Top