ദേശീയപാതക്കെതിരെ സമരം നടത്തുന്നവര്‍ 'മുസ് ലിം തീവ്രവാദികള്‍':എ വിജയരാഘവന്‍മലപ്പുറം: ദേശീയ പാത വികസനത്തിനെതിരെ സമരം നടത്തുന്നത് മുസ് ലിം തീവ്രവാദികളാണെന്ന് സിപിഎം നേതാവ് എ വിജയരാഘവന്‍. തീവ്രവാദികളെ മുസ്‌ലിം ലീഗ് മുന്നില്‍ നിര്‍ത്തുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു. നേരത്തെ ഗെയില്‍ സമരം നടക്കുമ്പോഴും വിജയരാഘവന്‍ സമാന പ്രസ്താവന നടത്തിയിരുന്നു. സമരം ചെയ്യുന്നത് മുസ്‌ലിം തീവ്രവാദികളാണെന്നായിരുന്നു അന്നും വിജയരാഘവന്‍ ആരോപിച്ചിരുന്നത്.
മലപ്പുറം ഏആര്‍ നഗറില്‍ ദേശീയ പാത വികസനത്തിന്റെ ഭാഗമായി സര്‍വേ നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. പ്രതിഷേധത്തില്‍ പോലീസ് നാട്ടുകാര്‍ക്ക് നേരെ ലാത്തി വീശുകയും വീട്ടില്‍ കയറി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top