ദേശീയത ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വേദിയായിമാറി: സമദാനിചങ്ങനാശ്ശേരി: ഇന്ത്യന്‍ ദേശീയത ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വേദിയായി മാറിയെന്നു മുസ്‌ലിം ലീഗ് നേതാവും മുന്‍ എംപിയുമായ എം പി അബ്ദുസ്സമദ് സമദാനി. വടക്കേക്കര മുഹിയുദ്ദീന്‍ മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘിപ്പിച്ച മാനവ മൈത്രീ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളില്‍ ദേശീയത പ്രകടമായിരുന്നു. അതു ജനങ്ങളെ ഒന്നിപ്പിച്ച് പൊതുലക്ഷ്യം നേടിയെടുക്കാനായിരുന്നു. എന്നാല്‍ ഇന്നു ദേശീയത ജനങ്ങളെയാകെ വിഭജിക്കുന്ന വാചാലവതയായി മാറി. അന്തര്‍ദേശീയ രംഗത്തുപോലും ഈ വിഭജനം പ്രകടമായികാണാം. വൈവിധ്യമുള്ളവര്‍ ഒന്നായി ചേരുന്നതാണ് മതം. അതായിരിക്കണം മതത്തിന്റെ വേദി. മതപാഠശാലയുടെ സന്തതികള്‍ക്കും ഖുര്‍ആന്‍ ഒരു സൂക്തമെങ്കിലും നന്നായി പഠിച്ചിട്ടുള്ളവര്‍ക്കും ഭീകരനാവാന്‍ സാധിക്കില്ല. അറിവില്ലായ്മയാണ് ലോകത്തിന്റെ കുഴപ്പമെന്നും അദ്ദേഹം പറഞ്ഞു. ചിഫ് ഇമാം അബ്ദുല്‍ സലാം അല്‍ഖാസിമി അധ്യക്ഷത വഹിച്ചു. സി എഫ് തോമസ് എംഎല്‍ എ,  റെജി സഖറിയാ (ഡിവൈഎഫ്‌ഐ), ഫാ, സെബാസ്റ്റ്യന്‍ പുന്നശ്ശേരി (റേഡിയോ മീഡിയാ വില്ലേജ്), ഷെമീര്‍ അലിയാര്‍ (എസ്ഡിപിഐ), മൗലവി ഈസല്‍ ഖാസിമി, ഡോ. ജെയിംസ് മണിമല, സണ്ണി ചങ്ങങ്കരി (വാഴപ്പള്ളി പഞ്ചായത്തു പ്രസിഡന്റ്), എം ഡി സുരേന്ദ്രന്‍ (എസ്എന്‍ഡിപി), പി എസ് ഷാജഹാന്‍ (പഞ്ചായത്തംഗം), വര്‍ഗീസ് ആന്റണി (പഞ്ചായത്തംഗം)  സംസാരിച്ചു.

RELATED STORIES

Share it
Top