ദേശീയതലത്തില്‍ ഫാഷിസ്റ്റ് ഭരണത്തിന് ബദല്‍ കോണ്‍ഗ്രസ് മാത്രം

മലപ്പുറം: ബിജെപി നേതൃത്വം നല്‍കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന് ബദല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മാത്രമാണ് എന്നതാണ് അടുത്ത തിരഞ്ഞെടുപ്പിലെ വിഷയം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാരിനെ തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും വക്താവുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, അബ്ദുസ്സമദ് സമദാനി എന്നിവര്‍ വ്യക്തമാക്കി.
പ്രവര്‍ത്തക സമിതി യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. ദേശീയതലത്തില്‍ ബിജെപിക്കെതിരേയുള്ള ബദല്‍ കേരളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സിപിഎമ്മാണെന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്.
ന്യൂനപക്ഷ സംരക്ഷകരാണെന്ന സിപിഎമ്മിന്റെ വാദം കാപട്യമാണ്. ന്യൂനപക്ഷങ്ങളുടെ മൗലികാവശ്യങ്ങള്‍പോലും ഇല്ലാതാക്കാനാണ് യഥാര്‍ഥത്തില്‍ സിപിഎം ശ്രമിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ എല്ലാവരും അണിനിരക്കുന്ന മുന്നേറ്റം ബിജെപിക്കെതിരേ വരുംദിവസങ്ങളില്‍ കാണാന്‍ സാധിക്കും. കേരളത്തില്‍ യുഡിഎഫ് പൂര്‍ണ സജ്ജമാണിപ്പോള്‍. മുന്നണി കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ഫലപ്രദമായ ചര്‍ച്ച 25ന് ചേരുന്ന യുഡിഎഫ് യോഗത്തിലുണ്ടാവുമെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top