ദേശീയഗാനത്തെ അവഹേളിച്ചു; സെലിബ്രിറ്റിക്ക് ജയില്‍

ബെയ്ജിങ്: ചൈനയില്‍ ദേശീയഗാനം മോശമായി ആലപിച്ച ഓണ്‍ലൈന്‍ സെലിബ്രിറ്റിയായ യുവതിക്ക് ജയില്‍ശിക്ഷ. ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് യാങ് കെയിലി എന്ന 23കാരിയെയാണ് അഞ്ചു ദിവസം തടവിനു ശിക്ഷിച്ചത്. ലൈവ് യൂട്യൂബ് ഷോയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന രീതിയില്‍ ദേശീയഗാനത്തിന്റെ ആദ്യവരി ചൊല്ലിയതാണ് കേസെടുക്കാന്‍ കാരണം. ആ സമയത്ത് കെയിലിയുടെ വസ്ത്രധാരണവും ശരിയായിരുന്നില്ലെന്നാണ് ആരോപണം. ഷി ജിന്‍ പെങ് പ്രസിഡന്റായതിനു ശേഷമാണ് ദേശീയഗാനത്തെ അനാദരിക്കുന്നവരെ ശിക്ഷിക്കാന്‍ നിര്‍ദേശം വന്നത്.

RELATED STORIES

Share it
Top