ദേശാഭിമാനി പുരസ്‌കാരം എംടിക്ക്‌കോഴിക്കോട്: സാംസ്‌കാരികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്‌കാരം ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവന്‍ നായര്‍ക്ക്. ദേശാഭിമാനി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവര്‍ ചേര്‍ന്നു രൂപകല്‍പന ചെയ്ത ശില്‍പവുമാണ് അവാര്‍ഡ്.24ന് കോഴിക്കോട് കടപ്പുറത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. അവാര്‍ഡ്ദാനത്തോടനുബന്ധിച്ച് 18 മുതല്‍ 24 വരെ—ചലച്ചിത്രോല്‍സവം, പുസ്തകോല്‍സവം, ദേശീയ സാഹിത്യ സെമിനാര്‍, മോഹിനിയാട്ടം, നാടകം, വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള മല്‍സരങ്ങള്‍, ഘോഷയാത്ര എന്നിങ്ങനെ വിപുലമായ പരിപാടികളും നടക്കും.

RELATED STORIES

Share it
Top