ദേശാഭിമാനിയുടെ വ്യാജ പ്രചാരണം പിന്‍വലിക്കണം: കാംപസ് ഫ്രണ്ട്

കുന്ദമംഗലം: പെരിങ്ങൊളം ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളും ജെഡിറ്റി ഇസ് ലാം ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളും തമ്മിലുള്ള സംഘര്‍ഷം രാഷ്ട്രീയവല്‍ക്കരിച്ച് കാംപസ്ഫ്രണ്ടിനെ പഴി ചാരുന്ന ദേശാഭിമാനിയുടെ കുപ്രചാരണം മാധ്യമ സംസ്‌കാരത്തിന് നിരക്കാത്തതെന്നും ഈ പ്രസ്താവന പിന്‍വലിക്കണമെന്നും കാംപസ് ഫ്രണ്ട് കുന്ദമംഗലം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
അടുത്ത ദിവസങ്ങളിലായി ഇരു സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചില വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചിലരെ പോലിസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിനെ മറ പിടിച്ചുകൊണ്ടാണ് ദേശാഭിമാനി കാംപസ് ഫ്രണ്ടിനെതിരെ കുപ്രചരണം നടത്തുന്നത്. മാധ്യമ ധര്‍മം നിര്‍വ്വഹിക്കേണ്ട ദേശാഭിമാനി വിദ്യര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് സംഘര്‍ഷത്തിന് വഴിയൊരുക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള നിലപാടില്‍ നിന്ന് തെറ്റ് മനസ്സിലാക്കി വാര്‍ത്ത പിന്‍വലിക്കാന്‍ ദേശാഭിമാനി തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top