ദേവാലയങ്ങള്‍ക്കു നേരെ സംഘപരിവാര ആക്രമണം അപലപനീയം: എസ്ഡിപിഐ

കോഴിക്കോട്: ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ കഴിഞ്ഞദിവസം നടന്ന സംഘപരിവാര അക്രമങ്ങള്‍ അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞു. ക്രൈസ്തവര്‍ പവിത്രതയോടെ കാണുന്ന ഈസ്റ്റര്‍ ദിനത്തിലാണ് കാഞ്ഞങ്ങാട്, ചാരുംമൂട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ദേവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ അക്രമമുണ്ടായത്.
ഇന്നലെ തന്നെയാണ് തിരുവനന്തപുരത്ത് ഒരു കുടുംബത്തെ ട്രെയ്‌നില്‍ നിന്നു പിടിച്ചിറക്കി സംഘപരിവാരപ്രവര്‍ത്തകര്‍ ആക്രമിച്ചത്.
കേരളത്തില്‍ വ്യാപകമായി മതന്യൂനപക്ഷങ്ങള്‍ക്കെതിരേ അക്രമം അഴിച്ചുവിട്ട് ഉത്തരേന്ത്യന്‍ മോഡല്‍ രാഷ്ട്രീയം പയറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.
ഇത്തരം സംഭവവികാസങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ കാരണം സമീപകാലത്തുണ്ടായ ആര്‍എസ്എസ് അക്രമങ്ങളിലും കൊലപാതകങ്ങളിലും ശക്തമായ നടപടിയെടുക്കാതെ കേരളസര്‍ക്കാര്‍ കാട്ടിയ മൃദുസമീപനമാണ്.
ഈസ്റ്റര്‍ ദിനത്തില്‍ നടന്ന അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര അക്രമങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ പൊതുസമൂഹം രംഗത്തിറങ്ങണമെന്നും പി കെ ഉസ്മാന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.കോഴിക്കോട്: ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ കഴിഞ്ഞദിവസം നടന്ന സംഘപരിവാര അക്രമങ്ങള്‍ അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞു. ക്രൈസ്തവര്‍ പവിത്രതയോടെ കാണുന്ന ഈസ്റ്റര്‍ ദിനത്തിലാണ് കാഞ്ഞങ്ങാട്, ചാരുംമൂട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ദേവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ അക്രമമുണ്ടായത്.
ഇന്നലെ തന്നെയാണ് തിരുവനന്തപുരത്ത് ഒരു കുടുംബത്തെ ട്രെയ്‌നില്‍ നിന്നു പിടിച്ചിറക്കി സംഘപരിവാരപ്രവര്‍ത്തകര്‍ ആക്രമിച്ചത്.
കേരളത്തില്‍ വ്യാപകമായി മതന്യൂനപക്ഷങ്ങള്‍ക്കെതിരേ അക്രമം അഴിച്ചുവിട്ട് ഉത്തരേന്ത്യന്‍ മോഡല്‍ രാഷ്ട്രീയം പയറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.
ഇത്തരം സംഭവവികാസങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ കാരണം സമീപകാലത്തുണ്ടായ ആര്‍എസ്എസ് അക്രമങ്ങളിലും കൊലപാതകങ്ങളിലും ശക്തമായ നടപടിയെടുക്കാതെ കേരളസര്‍ക്കാര്‍ കാട്ടിയ മൃദുസമീപനമാണ്.
ഈസ്റ്റര്‍ ദിനത്തില്‍ നടന്ന അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര അക്രമങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ പൊതുസമൂഹം രംഗത്തിറങ്ങണമെന്നും പി കെ ഉസ്മാന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top