ദേവഗൗഡ സുഹൃത്ത്; എന്നാല്‍ പ്രവര്‍ത്തകരുടെ വോട്ട് കോണ്‍ഗ്രസ്സിന്

ബംഗളൂരു: ജെഡി(എസ്) നേതാവ് എച്ച് ഡി ദേവഗൗഡ തന്റെ സുഹൃത്താണ്. എന്നാല്‍ വര്‍ഗീയപ്പാര്‍ട്ടിയായ ബിജെപിയെ അധികാരത്തി ല്‍ നിന്നും അകറ്റിനിര്‍ത്താന്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുമെന്ന് മുന്‍ ജെഡി(യു) നേതാവ് ശരത് യാദവ്.
അടുത്തമാസം 12ന് നടക്കുന്ന കര്‍ണാടക വോട്ടെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്സിന് വേണ്ടി സംസ്ഥാനത്തു പ്രചാരണത്തിനത്തും. തന്നെ പിന്തുണയ്ക്കുന്ന സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സിനായി വോട്ട് തേടുമെന്നും ശരത് യാദവ് പ്രതികരിച്ചു. അടുത്തമാസം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണു കോണ്‍ഗ്രസ്സുമായുള്ള ബാന്ധവം വ്യക്തമാക്കി ശരത് യാദവ് രംഗത്തെത്തിയത്.
ജനതാദളിലെ പഴയ സഹപ്രവര്‍ത്തകനാണു ദേവഗൗഡ. എന്നാല്‍ കര്‍ണാടകയില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനാണ് സാധിക്കുക. ഇതാണു തന്റെ നീക്കത്തിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.  കര്‍ണാടക തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു നിര്‍ണായകമാണെന്നും ശരത് യാദവ് വ്യക്തമാക്കി.
കര്‍ണാടകയില്‍  കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി മല്‍സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതിനു തയ്യാറായില്ല. തങ്ങളുടെ അവശ്യം ബിജെപിയെ തോല്‍പ്പിക്കുകയെന്നാണ്. അതിനാലാണ് സീറ്റിന് സമ്മര്‍ദം ചെലുത്താതിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

RELATED STORIES

Share it
Top