ദേര, മുഹയ്‌സിന അല്‍നൂര്‍ ക്ലിനിക്കുകള്‍ യൂസുഫ് പത്താന്‍ തുറക്കും

ദുബായ്: ആരോഗ്യ പരിപാലനരംഗത്ത് ചിരപ്രതിഷ്ഠ നേടിയ അബീര്‍ അല്‍നൂര്‍ ക്ലിനിക് ഗ്രൂപ്പ് ദുബായിയില്‍ രണ്ടു പുതിയ ക്ലിനിക്കുകള്‍ നാളെ തുറക്കുന്നു. അബീര്‍ അല്‍നൂര്‍ പോളിക്ലിനിക്കിന്റെ ദേരാ നായിഫ്, മുഹയ്‌സിന സോനാപൂര്‍ ബ്രാഞ്ചുകള്‍ പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസുഫ് പത്താന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടര്‍ നിയാസ് കണ്ണേത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അല്‍നൂര്‍ ക്ലിനിക് ഗ്രൂപ്പിന് നിലവില്‍ റാഷിദിയ, ഖിസൈസ്, ഷാര്‍ജ, ബര്‍ഷ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. സേവനത്തിനു മുന്‍തൂക്കംനല്‍കി എല്ലാവര്‍ക്കും മിതമായ നിരക്കില്‍ മികച്ച ചികില്‍സ ലഭ്യമാക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് നിയാസ് കണ്ണേത്ത് പറഞ്ഞു. ദേരയിലേത് ഫാമിലിക്ലിനിക്കായും പ്രവര്‍ത്തിക്കും.
ദേര ക്ലിനിക് അല്‍ഫുത്തൈം മസ്ജിദിനു പിറകില്‍ ഫ്രിജ് മുറാറിലും മുഹയ്‌സ്‌ന ക്ലിനിക് സോനാപൂര്‍ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിലെ മുസ്തഫ മാളിലും ഗ്രൗണ്ട് ഫ്‌ലോറിലാണു സ്ഥിതിചെയ്യുന്നത്. ദേര ക്ലിനിക് വൈകീട്ട് അഞ്ചിനും മുഹയ്‌സിന ഏഴരയ്ക്കും യൂസുഫ് പത്താന്‍ ഉദ്ഘാടനംചെയ്യും. ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളായ മിഥുന്‍, നൈലാ ഉഷ, ഹിറ്റ് എം.എം ആര്‍.ജെ അര്‍ഫാസ് തുടങ്ങിയവര്‍ പരിപാടിക്കെത്തും. അബീര്‍ അല്‍നൂര്‍ പോളിക്ലിനിക്കിന് യു.എ.ഇയില്‍ കൂടുതല്‍ ക്ലിനിക്കുകള്‍ തുറക്കാന്‍ പദ്ധതിയുണ്ടെന്ന് നിയാസ് കണ്ണേത്ത് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഇസ്ഹാഖ്,  ഗ്രൂപ്പ് ഫിനാന്‍സ് മാനേജര്‍ ഹാറൂണ്‍, അല്‍നൂര്‍ പോളിക്ലിനിക് റാഷിദിയ മാനേജര്‍ മുഹമ്മദ് ഷഫീഖ്,ബ്രാഞ്ച് മാനേജര്‍ അജയ് എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top