ദൃശ്യങ്ങളില്‍ ജസ്‌നയില്ല; ജസ്‌ന തന്നെയെന്ന് ഉറപ്പിച്ച് ദൃക്‌സാക്ഷികള്‍

പത്തനംതിട്ട: കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്‌ന മേരിയെ കണ്ടെന്ന് പറയുന്ന ഇടങ്ങളില്‍ തിരച്ചില്‍ ശക്തമാക്കി പോലിസ്. ബംഗളൂരുവിലെ പലയിടങ്ങളിലും പോലിസ് പരിശോധന തുടരുകയാണ്. ശനിയാഴ്ച ജസ്‌നയും സുഹൃത്തും എത്തിയെന്നുപറയുന്ന ആശ്വാസ് ഭവനിലും, നിംഹാന്‍സ് ആശുപത്രിയിലും പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.അതേസമയം ആശ്വാസ് ഭവനില്‍ കണ്ടത് ജസ്‌നയെ തന്നെയെന്ന് ദൃക്‌സാക്ഷികള്‍ ഉറപ്പിച്ച് പറയുന്നു.മഡിവാളയിലെ ആശ്വാസ് ഭവനിലാണ് ആദ്യം പരിശോധന നടത്തിയത്. ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തശേഷം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. എന്നാല്‍ ദൃശ്യങ്ങളില്‍ ജസ്‌നയെയോ സുഹൃത്തിനെയോ കണ്ടെത്താനായില്ല.  തുടര്‍ന്ന് ജസ്‌നയും സുഹൃത്തും  ചികിത്സതേടിയെത്തിയെന്ന് പറയപ്പെടുന്ന നിംഹാന്‍സ് ആശുപത്രിയിയിലും പോലിസ് എത്തി. അവിടുത്തെ രജിസ്റ്ററുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

RELATED STORIES

Share it
Top