ദുര്‍ഗ മാലതിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളുമായി ബിജെപിയുടെ സൈബര്‍ ആക്രമണം

കോഴിക്കോട്: കഠ്‌വ, ഉന്നാവ ബലാല്‍സംഗങ്ങള്‍ക്കെതിരേ പ്രതിഷേധമായി പുരുഷ ലിംഗത്തിന് മുകളില്‍ നാട്ടിയിരിക്കുന്ന ബിജെപിയുടെ കൊടിയുള്ള കാര്‍ട്ടൂണ്‍ വരച്ച ദുര്‍ഗ മാലതിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളുമായി സൈബര്‍ ആക്രമണവുമായി ബിജെപി,സംഘപരിവാര്‍ പ്രവര്‍ത്തകര്‍.ഇക്കാര്യം വ്യക്തമാക്കി ദുര്‍ഗ തന്നെയാണ് ചിത്രങ്ങളും ശക്തമായ പ്രതികരണവും ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. നേരത്തെ ബലാല്‍സംഗ, വധഭീഷണികളും ദുര്‍ഗ മാലതിക്കു നേരെയുണ്ടായിരുന്നു.ദുര്‍ഗ മാലതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മതവികാരം വ്രണപ്പെടുത്തിയെന്ന ന്യായീകരണവുമായി കാമവെറി കരഞ്ഞുതീര്‍ത്തുനടക്കുന്ന കള്ളനാണയങ്ങളോട്…ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം സോഷ്യല്‍ മീഡിയയിലൂടെ എന്റെ മാറിടത്തിന്റെയും അരക്കെട്ടിന്റെയും അളവെടുത്തും.. മോര്‍ഫിങ്ങിലൂടെ ദ്രിശ്യസാക്ഷാത്കാരം നല്‍കിയും പ്രാസമൊപ്പിച്ച് തെറി വിളിച്ചും.. പ്രതികരിച്ചുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ചുകൊണ്ടേയിരിക്കുക എല്ലാം ഭാരതാംബയെ പൂജിക്കുന്നവരും സദാചാരത്തിന്റെ കാവല്‍നായ്ക്കളുമാണെന്നോര്‍ക്കുമ്പോ പറയാതെ വയ്യ… ‘ബോലൊ ഭാരത് മാതാ കീ ജയ്’
പിന്നെ ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാനൊക്കെ നിങ്ങളോട് പറയുന്നത് എന്ത് ആര്‍ഭാടമാണു..,!!!നിങ്ങള്‍ക്കെന്ത് ആശയം .. എന്ത് നിലപാട് കാട്ടുകോഴിക്കെന്ത് കര്‍ക്കിടകസംക്രാന്തി!!അല്ലെ?
എന്തായാലും എനിക്കൊന്നെ പറയാന്‍ ഉള്ളൂമുന്നെ ചെയ്ത എന്റെ മോര്‍ഫെഡ് ഫോട്ടോസ് വച്ചു നോക്കുമ്പോ ഇത് കുറച്ചുകൂടി നന്നായിട്ടുണ്ട്… നിങ്ങള്‍ക്കു നല്ല ഇമ്പ്രൂവെമന്റ് ഉണ്ട് പലതരത്തില്‍ പല ആംഗിളില്‍ എന്റെ തന്നെ നൂറുകണക്കിനു ഫോട്ടോസ് ഉപയോഗിച്ചു മോര്‍പ്ഫ് ചെയ്ത് ചെയ്ത് നിങ്ങള്‍ പണി പഠിച്ചു തുടങ്ങിയിട്ടുണ്ട്..അഭിനന്ദനങ്ങള്‍ . എനിക്ക് നിങ്ങളുടെ കലാവിഷ്‌കാരം മുഴുവനായി പുറത്ത് കൊണ്ടുവന്നു പോസ്റ്റണമെന്നുണ്ടായിരുന്നെങ്കിലും ഫേസ്ബുക്ക് സമ്മതിക്കാത്തത്‌കൊണ്ടാണ് ഫോട്ടോസ് ബ്ലര്‍ ചെയ്യേണ്ടി വന്നത് …സദയം ക്ഷമിക്കുമല്ലോ

RELATED STORIES

Share it
Top