ദുര്‍ഗാപൂജയുടെ ഫണ്ട് വിതരണം കോടതി മരവിപ്പിച്ചു

കൊല്‍ക്കത്ത: ദുര്‍ഗാപൂജയ്ക്കുള്ള ഫണ്ട് വിതരണം ചൊവ്വാഴ്ച വരെ മരവിപ്പിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശം നല്‍കി. അഡ്വ. സൗരഭ് ദത്ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി നടപടി. സംസ്ഥാനത്തെ 28,000 പൂജാ കമ്മിറ്റികള്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്ന് കഴിഞ്ഞ മാസം 10ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന് ഈ ഇനത്തില്‍ 28 കോടി രൂപ ചെലവാകും.
പൂജാ കമ്മിറ്റികള്‍ക്ക് പണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ഹരജിക്കാരന്റെ ആരോപണം.
സര്‍ക്കാരിന്റെ “സുരക്ഷിത ഡ്രൈവ് ജീവന്‍ രക്ഷാ’ പ്രചാരണത്തിന്റെ ലക്ഷ്യത്തിനാണ് പണം ചെലവഴിക്കുന്നതെന്ന് അഡ്വക്കറ്റ് ജനറല്‍ കിഷോര്‍ദത്ത കോടതിയെ അറിയിച്ചു. പൊതുതാല്‍പര്യ ഹരജി നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ചൊവ്വാഴ്ച വാദം തുടരും.

RELATED STORIES

Share it
Top