ദുരിതാശ്വാസ നിധി: തപാല്‍ ഓഫിസുകള്‍ വഴി പണമടയ്ക്കാം

തിരുവനന്തപുരം: മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇനി തപാല്‍ ഓഫിസുകള്‍ വഴിയും പണമടയ്ക്കാം.
രാജ്യത്തെ 14,000 പോസ്റ്റ് ഓഫിസുകളിലെ ഇ-ബില്ലര്‍ സംവിധാനം വഴിയാണ് ഈ സേവനം സാധ്യമാകുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പോസ്റ്റ് ഓഫിസ് വഴി അടയ്ക്കുന്ന പണം തിരുവനന്തപുരം ജിപിഒയിലേക്ക് ഇലക്ട്രോണിക്സ് സംവിധാനം വഴിയെത്തും.
ജിപിഒയില്‍ നിന്ന് ചെക്ക്/ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ക്രെഡിറ്റാവും.
സംവിധാനത്തിന്റെ ഇ-ബില്ലര്‍ ഐഡി: 15001.
ഇ-ബില്ലറുടെ പേര്: സിഎം റിലീഫ് ഫണ്ട്.

RELATED STORIES

Share it
Top