ദുരിതാശ്വാസ നിധി: കേന്ദ്ര വിഹിതം 90 ശതമാനമാക്കി

ന്യൂഡല്‍ഹി: പ്രകൃതിക്ഷോഭങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും വേണ്ടി രൂപീകരിച്ച കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്കുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതം 75 ശതമാനത്തില്‍ നിന്ന് 90 ശതമാനമായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നിലവില്‍ പര്‍വതപ്രദേശങ്ങളിലെ സംസ്ഥാനങ്ങള്‍ക്കാണ് 90 ശതമാനം സഹായം നല്‍കിവരുന്നത്.
ഇതോടെ സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ കേന്ദ്രവിഹിതമായി 2018-19 സാമ്പത്തികവര്‍ഷം 1690.35 കോടി രൂപയും 2019-20 സാമ്പത്തിക വര്‍ഷം 1774.67 കോടി രൂപയും അധികമായി വന്നുചേരും. സംസ്ഥാന വിഹിതം 10 ശതമാനം മാത്രമാവുന്നത് പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ആശ്വാസമാവും. കേന്ദ്രവിഹിതം വര്‍ധിപ്പിക്കാന്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ 2005ലാണ് ദേശീയതലത്തില്‍ ദേശീയ ദുരിതാശ്വാസ ഫണ്ടും സംസ്ഥാനതലത്തില്‍ സംസ്ഥാന ദുരിതാശ്വാസ ഫണ്ടും രൂപീകരിച്ചത്. ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്ന് പൂര്‍ണമായും കേന്ദ്രസര്‍ക്കാരാണ് പണം നല്‍കുക.RELATED STORIES

Share it
Top