ദുരിതാശ്വാസ ക്യാംപുകളില്‍ പോഷകാഹാരം എത്തിക്കാന്‍

നിര്‍ദേശം: തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ മൂലം വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന വനിതാ ശിശുവികസന വകുപ്പിന്റെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. പ്രോഗ്രാം ഓഫിസര്‍മാര്‍, സിഡിപിഒമാര്‍, സൂപ്പര്‍ വൈസര്‍മാര്‍, എന്നിവര്‍ നേരിട്ട് ക്യാംപുകള്‍ സന്ദര്‍ശിക്കണം. അങ്കണവാടി വഴി ഇവര്‍ക്ക് ലഭിക്കേണ്ടതായ ഭക്ഷ്യവസ്തുക്കള്‍ (അമൃതം ന്യൂട്രിമിക്‌സ്, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ) ക്യാംപുകളില്‍ എത്തിച്ചു നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top