ദുരിതാശ്വാസ ക്യാംപില്‍ ജാതിയില്ല; ജാതി പരാമര്‍ശം വേണ്ടെന്ന് മന്ത്രി


ആലപ്പുഴ: ദുരുതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത് ജാതി തിരിച്ചല്ലെന്ന് മന്ത്രി ജി സുധാകരന്‍. അപ്പര്‍കുട്ടനാട് മേഖലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുന്നതിനിടെ ജാതി പരാമര്‍ശം നടത്തിയ നാട്ടുകാരനാണ് മന്ത്രിയുടെ ചുട്ടമറുപടി. ക്യാംപുകളില്‍ സന്ദര്‍ശനം നടത്തുന്നതു ജാതി അടിസ്ഥാനത്തിലാണോയെന്നായിരുന്നു നാട്ടുകാരന്റെ ചോദ്യം. ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത് ജാതി തിരിച്ചല്ലെന്നും മേലില്‍ ജാതി പരാമര്‍ശം പാടില്ലെന്നും മന്ത്രി പറഞ്ഞു. ജാതി പറഞ്ഞതിനു പിടിച്ച് ജയിലില്‍ ഇടുകയാണു വേണ്ടതെന്നും മേലാല്‍ ജി.സുധാകരനോട് ജാതി പറയരുതെന്നും മന്ത്രി പറയുന്നുണ്ട്. രണ്ട് ദിവസമായി ക്യാംപുകളില്‍ ജാതി വിവേചനം നില നില്‍ക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടേയാണ് നാട്ടുകാരന്റെ ചോദ്യം.

RELATED STORIES

Share it
Top