ദുരിതാശ്വാസനിധി: 250 രൂപയും 250 രൂപയുടെ ലോട്ടറി ടിക്കറ്റുമായി 74കാരന്‍

തൃശൂര്‍: 'എന്റെ കൈയില്‍ ഇത്രയേയുള്ളൂ' എന്നു പറഞ്ഞു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 250 രൂപയും 250 രൂപയുടെ ലോട്ടറി ടിക്കറ്റും 74കാരനായ വേലൂര്‍ മാറോക്കി വീട്ടില്‍ മാത്യു കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ ടി വി അനുപമയെ എല്‍പിച്ചു. ഇന്നലെ ഉച്ചയോടെ കലക്ടറേറ്റിലെത്തി തുക എല്‍പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ലോട്ടറി വിറ്റു കിട്ടിയ ഇന്നലത്തെ വരുമാനമാണു മാത്യു കലക്ടര്‍ക്ക് കൈമാറിയത്. രോഗം അലട്ടുന്ന മാത്യുവിന്റെ കരുണ കണ്ടപ്പോള്‍ കലക്ടര്‍ക്കും ഒന്നും സംസാരിക്കാ ന്‍ കഴിഞ്ഞില്ല. വളരെ സ്‌നേഹത്തോടെ സഹായം ഏറ്റുവാങ്ങിയ ജില്ലാ കലക്ടര്‍ മാത്യുവിനെ തൊഴുകൈയോടെ പറഞ്ഞയച്ചു.

RELATED STORIES

Share it
Top