ദുരിതാശ്വാസത്തിന് പിരിവ് മാത്രം; വിതരണമില്ല: ലീഗ്

കോഴിക്കോട്:സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ പിരിവു മാത്രമാണ് നടത്തുന്നതെന്നും വിതരണമില്ലെന്നും മുസ്‌ലിംലീഗ് നേതാക്കള്‍ ആരോപിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ പ്രളയക്കെടുതികള്‍ ചര്‍ച്ച ചെയ്തശേഷം സംസ്ഥാന പ്രവര്‍ത്തന സമിതി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ വിമര്‍ശനം നടത്തിയത്. 10,000 രൂപ ദുരിതബാധിതര്‍ക്കു നാളെ വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ട് ദിവസങ്ങളേറെയായി. ദുരിതാശ്വാസത്തിന് പിരിവ് 1000 കോടി കവിഞ്ഞതല്ലാതെ ആര്‍ക്കും വിതരണം ചെയ്യുന്നില്ല- നേതാക്കള്‍ ആരോപിച്ചു. അര്‍ഹരായ ആയിരങ്ങള്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ ഏഴിന് പഞ്ചായത്ത്-മുനിസിപ്പല്‍ കോര്‍പറേഷന്‍ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top