ദുരിതാശ്വാസം: സാക്ഷ്യപത്രം ലഭിക്കുന്ന മുറയ്ക്ക് തുക കൈമാറും

കോഴിക്കോട്: താമരശ്ശേരി താലൂക്കിലെ കട്ടിപ്പാറ വില്ലേജില്‍പെട്ട കരിഞ്ചോല മലയില്‍ ഈ മാസം 14 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 14 പേരുടെയും ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ നിവാരണ നിധിയില്‍ നിന്നുള്ള ധനസഹായം നാല് ലക്ഷം രൂപ വീതം 14 ആളുകള്‍ക്ക് 56 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് അധികൃതര്‍് അറിയിച്ചു.
ഉരുള്‍പൊട്ടലിലും മഴവെള്ളപാച്ചിലിലും പരിക്ക് പറ്റി ആശുപത്രിയില്‍ ചികില്‍സയിലിരിക്കുന്നവര്‍ക്ക് 4300/ രൂപ വീതം 38,700 രൂപ അതാത് വ്യക്തികള്‍ക്ക് ഡിബിറ്റി വഴി നല്‍കുന്നതിനുളള നടപടികള്‍ താമരശ്ശേരി തഹസില്‍ദാര്‍ സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുടര്‍ ചികിത്സയ്ക്കുളള ധനസഹായത്തിനുളള അപേക്ഷ പ്രകാരം നടപടി സ്വീകരിക്കുന്നതാണ്.
പൂര്‍ണ്ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുളളത്. അതില്‍ ആദ്യ ഗഡുവായ 101,900 (ഹിലി എരിയ) രൂപ എസ്ഡിആര്‍എഫില്‍ നിന്നും ലഭ്യമായതും ആയത് അതാത് വ്യക്തികള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനം മുഖേന സാങ്കേതിക വിദഗ്ധരുടെ സാക്ഷ്യപത്രം ലഭിക്കുന്ന മുറയ്ക്ക് അനുവദിയ്ക്കുന്നതാണ്.
രണ്ടാം ഗഡു വീടിന്റെ നിര്‍മാണം 25 ശതമാനം പൂര്‍ത്തീകരിച്ച തിനു ശേഷം മുഖ്യമന്ത്രിയുടം ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിയ്ക്കുന്നതാണ്. ഭാഗികമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നും 5200 രൂപ വീതം ധനസഹായം അനുവദിച്ചിട്ടുളളതാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപന സാങ്കേതിക വിദഗ്ധരുടെ സാക്ഷ്യപത്രം ലഭിക്കുന്ന മുറയക്ക് ആയത് ഡിബിടി മുഖേന നല്‍കുന്നതാണ്.

RELATED STORIES

Share it
Top