ദുരിതാശ്വാസം: മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന്

ന്യൂഡല്‍ഹി: കുട്ടനാട്ടിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നു മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഏകോപനത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തോമസ് ഐസക്കും ജി സുധാകരനും പ്രകടിപ്പിച്ചത് ജനങ്ങള്‍ക്കൊപ്പം നിന്നുള്ള ആശങ്കകളാണ്. ഇതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ദുരിതാശ്വാസ സാമഗ്രികള്‍ സംഭരിക്കുന്ന ട്രാവന്‍കൂര്‍ പാലസ് കേന്ദ്രമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സന്ദര്‍ശിച്ചു. എല്ലാവരുടെയും സഹായ സഹകരണത്താല്‍ കേരളത്തിന്റെ പുനര്‍നിര്‍മാണം അതിവേഗം ആരംഭിക്കാനാവും. കുട്ടനാട് മേഖലയില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ നിന്നു വെള്ളം പമ്പ് ചെയ്തു കളയുന്നതിനു മികച്ച ശേഷിയുള്ള മോട്ടോറുകള്‍ ആവശ്യമാണ്. ഡല്‍ഹിയില്‍ നിന്നു വാങ്ങിയ നാലു മികച്ച മോട്ടോറുകള്‍ ഇതിനായി സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. യുകെയില്‍ നിന്ന് അഞ്ചു മോട്ടോറുകള്‍ കൂടി ഇറക്കുമതി ചെയ്യുന്ന നടപടികളും പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top