ദുരിതയാത്രയ്ക്ക് അറുതിയാവുന്നു; ചെറുവല്ലൂര്‍ തുരുത്ത് റോഡ് നിര്‍മാണം തുടങ്ങി

ചങ്ങരംകുളം: പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറുവല്ലൂര്‍ തുരുത്തു കാരുടെ ദുരിത യാത്രക്ക് വിരാമം. ഫണ്ട് വകയിരുത്തിയിട്ടും നിര്‍മാണപ്രവര്‍ത്തികള്‍ അനന്തമായി നീണ്ട ബണ്ടു റോഡിന്റെ പണികള്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത് .നാലുപാടും കായലും വെള്ളക്കെട്ടും ചുറ്റിയ തുരുത്തില്‍ യാത്ര എന്നും ഭീതി സ്വപ്‌നമാണ് ഏറെ അപകടം നിറഞ്ഞ തോണി യാത്രയും.വേനല്‍കാലത് ചെളിനിറഞ്ഞ പാട വരമ്പുമാണ് തുരുത് കാര്‍ക്ക് ശരണം.
ഇവരുടെ നിരന്തര ആവശ്യത്തിനൊടുവിലാണ് സ്പീക്കര്‍ ശ്രീരമകൃഷ്ണന്‍ എഴുപത് ലക്ഷം രൂപ റോഡ് നിര്‍മാണത്തിന് ഫണ്ട് നല്‍കിയിരുന്നു .ഈ പ്രവര്‍ത്തിയാണ് പുരോഗമിക്കുന്നത്.മഴക്കാലം എത്തുന്നതിനു മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിച്ചു നല്കാന്‍  കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍

RELATED STORIES

Share it
Top