ദുരിതമേഖലയില്‍ 47,188 ലിറ്റര്‍ പാല്‍ വിതരണം ചെയ്തു

തിരുവനന്തപുരം: പ്രളയബാധിത പ്രദേശത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി അങ്കണവാടി വഴി 47,188 ലിറ്റര്‍ പാല്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു. സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്റെ അഭ്യര്‍ഥന മാനിച്ച് നാഷനല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ മംഗളൂരു യൂനിറ്റാണ് ഇത്രയേറെ പാല്‍ സംഭാവന നല്‍കിയത്. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട് തുടങ്ങിയ ജില്ലകളിലാണ് ഇതുവരെ പാല്‍ വിതരണം നടത്തിയത്. പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ പാല്‍ വിതരണം അടുത്തദിവസം ആരംഭിക്കും. 180 മില്ലിലിറ്റര്‍ ഉള്‍ക്കൊള്ളുന്ന പൗച്ചുകളിലായാണ് പാല്‍ വിതരണം നടത്തുന്നത്.

RELATED STORIES

Share it
Top