ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി എസ്ഡിപിഐ

കണ്ണൂര്‍: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കടുത്ത ദുരിതം അനുഭവിക്കുന്ന തെക്കന്‍ കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ശേഖരിച്ചു.
കടകളിലും വീടുകളിലുമെത്തി ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശേഖരിച്ച ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ തെക്കന്‍ കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങളിലെത്തിക്കും. തെക്കന്‍ കേരളത്തില്‍ മഴക്കെടുതി കാരണം പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിയാതെ ജനങ്ങള്‍ വറുതിയിലും പട്ടിയിണിയിലും അകപ്പെട്ടിരിക്കുകയാണ്. വെള്ളക്കെട്ടും മലിനജലവും കടുത്ത മാരക രോഗങ്ങള്‍ക്ക് കാരണമാവും.
ഈ സാഹചര്യത്തില്‍ ഒരു കൈ സഹായം എന്ന രീതിയിലാണ് വസ്ത്രശേഖരവുമായി രംഗത്തെത്തിയത്.
കണ്ണൂര്‍ ഹാജിറോഡില്‍ വ്യാപാരികളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ശേഖരണത്തിനു എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി, സി എച്ച് ഫാറൂഖ്, നാസര്‍ ആയിക്കര, ജാസിര്‍ താണ, ഹാഷിം കസാനക്കോട്ട എന്നിവര്‍ നേതൃത്വം നല്‍കി. തളിപ്പറമ്പ് ടൗണില്‍ മണ്ഡലം സെക്രട്ടറി സി ഇര്‍ഷാദ്, ഇബ്രാഹീം തിരുവട്ടൂര്‍, മുഹമ്മദലി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top