ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ അനര്‍ഹര്‍ക്ക് : അധികൃതര്‍ക്കെതിരേ നാട്ടുകാര്‍ രംഗത്ത്

പീരുമേട്: പ്രളയബാധിത മേഖലയിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ താലൂക്ക് ഓഫിസില്‍ എത്തിച്ച സാധനങ്ങള്‍ മാനദണ്ഡമില്ലാതെ വിതരണം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസം പൊതു പ്രവര്‍ത്തകരുടെയും ന ാട്ടുകാരുടെയും നേതൃത്വത്തി ല്‍ താലൂക്ക് ഓഫിസിലേക്ക് പ്രതിഷേധവുമായി രംഗത്ത് എത്തി.
ദുരിതബാധിതര്‍ താലൂക്ക് ഓഫിസില്‍ എത്തി സാധനങ്ങള്‍ എത്തിയത് സംഘര്‍ഷത്തിലേക്ക് വഴി വെച്ചു.താലുക്ക് ഓഫിസില്‍ എത്തിയ ദുരിതബാധിതരും ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചില ജീവനക്കാര്‍ ആളുകളോട് മോശമായി പെരുമാറിയതും രംഗം വഷളാക്കി. ദുരിതബാധിതര്‍ക്ക് നല്‍കേണ്ട സാധനങ്ങള്‍ അനര്‍ഹര്‍ക്ക് വിതരണം ചെയ്ത നടപടിയെ കുറിച്ച് വകുപ്പ് തല അന്വേഷണവും അച്ചടക്ക നടപടിയും വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. താലുക്ക് ഓഫിസിന് മുന്നില്‍ സമരപരിപാടികള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ സാധനങ്ങള്‍ വാങ്ങിയതും വിവാദമായിരിക്കുകയാണ് തുടര്‍ന്ന് തഹസില്‍ദാരുമായി ജനപ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്‌ക്കെടുവിലാണ് പതിഷേധങ്ങള്‍ക്ക് അയവുണ്ടായത്.അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പ്രളയബാധിത മേഖലയിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ താലൂക്ക് ഓഫിസില്‍ എത്തിച്ച സാധനങ്ങലാണ് വാങ്ങിയവരില്‍ അധികവും അനര്‍ഹരെന്നാണ് കണ്ടെത്തിയത്.
ശനിയാഴ്ചയാണ് നിത്യോപയോഗ സാധനങ്ങളായ പാത്രങ്ങള്‍, വസ്ത്രങ്ങള്‍, ശുചീകരണ ലായനികള്‍, എന്നിവ വിതരണം ചെയ്യാന്‍ കൊണ്ടുവന്നത്. ഇത് വാങ്ങിയവരിലേറെയും മിനി സിവില്‍ സ്‌റ്റേഷനിലെ വിവിധ ഓഫിസുകളില്‍ എത്തിയവരും,സര്‍ക്കാര്‍ ജീവനക്കാരും, നാട്ടുകാരുമായിരുന്നുവെന്നാണ് ആരോപണം. ദുരിതബാധിത മേഖലയില്‍ നിന്നും നാമമാത്രമായ ആളുകള്‍ മാത്രമാണ് ഇത് വാങ്ങാന്‍ എത്തിയത്. വിദേശത്ത് നിന്ന് എത്തിച്ച വിലപിടിപ്പുള്ള ശുചീകരണ ലായനികളും പാത്രങ്ങള്‍ എന്നിവ വിതരണത്തിനായി എത്തിച്ചത്. വിതരണമറിഞ്ഞ് ഓട്ടോയിലും സമീപ പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ എത്തി സാധനങ്ങള്‍ വാങ്ങി. സര്‍ക്കാര്‍ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാന്‍ എത്തിയിരുന്നതായും ആരോപണം ഉയര്‍ന്നു.എന്നാല്‍ , പ്രളയം ഏറ്റവും അധികം വന്‍ നാശം വിതച്ച വണ്ടിപ്പെരിയാര്‍ മേഖലകളിലെ ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയിയിരുന്നില്ല.
റവന്യൂ വകുപ്പ് അധിക്യതര്‍ അറിയിപ്പ് നല്‍കാന്‍ വൈകിയതാണ് ഇതിനു കാരണം. വില്ലേജ് ഓഫിസര്‍മാര്‍ വഴി ദുരിതബാധിത മേഖലകളില്‍ വിവരം അറിയിച്ച് അര്‍ഹത പെട്ടവരുടെ പട്ടിക തയാറാക്കിയാണ് വിതരണം നടത്തിയതെന്ന് അധിക്യതര്‍ പറയുമ്പേഴും വാങ്ങിയവരില്‍ പലരും അനര്‍ഹരാണ്.
മഞ്ചുമല, പെരിയാര്‍, ഉപ്പുതറ, ഏലപ്പാറ മേഖലകളിലെ 400 ല്‍പ്പരം കുടുംബങ്ങള്‍ ദുരിതബാധിതരായി കഴിയുകയാണ.് ഇവര്‍ക്ക് ലഭിക്കേണ്ട സാധനങ്ങളാണ് അനര്‍ഹര്‍ക്ക് ലഭിച്ചത്. പ്രതിഷേധം ശക്തമായതോടെ വാങ്ങിയ ആളുകളുടെ പേരും ഫോണ്‍ നമ്പറും വിവരങ്ങളും താലൂക്കില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും, ദുരിതബാധിതര്‍ക്ക് ലഭിക്കേണ്ട സാധങ്ങള്‍ അവരുടെ കൈകളില്‍ എത്തുന്നതിന് ശ്രമങ്ങള്‍ നടത്തുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

RELATED STORIES

Share it
Top