ദുരിതബാധിതരെ സഹായിക്കാന്‍ രംഗത്തിറങ്ങണം: എസ്ഡിപിഐ

കണ്ണൂര്‍: കടുത്ത പേമാരി കാരണം ദുരിതമനുഭവിക്കുന്ന തെക്കന്‍ കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി ഇന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശേഖരിക്കും. തെക്കന്‍ കേരളത്തില്‍ മഴക്കെടുതി കാരണം പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിയാതെ ജനങ്ങള്‍ വറുതിയിലും പട്ടിയിണിയിലും അകപ്പെട്ടിരിക്കുകയാണ്. വെള്ളക്കെട്ടും മലിനജലവും കടുത്ത മാരക രോഗങ്ങള്‍ക്ക് കാരണമാവും. ഈ സാഹചര്യത്തില്‍ ഒരു കൈ സഹായം എന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമാവണമെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top