ദുരഭിമാനക്കൊലയില്‍ തകര്‍ന്നത് യുവാവിന്റെ ജീവിതസ്വപ്നങ്ങള്‍
kasim kzm2018-03-24T09:56:39+05:30
കൊയിലാണ്ടി: ദുരഭിമാനക്കൊലയില്‍ തകര്‍ന്നത് യുവാവിന്റെ ജീവിത സ്വപ്്നങ്ങള്‍. വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മകള്‍ ആതിര മരിച്ചതോടെ തകര്‍ന്നടിഞ്ഞത് കൊയിലാണ്ടി പന്തലായനി ബ്രിജേഷിന്റെ ജീവിത സ്വപ്്നങ്ങളാണ്. എം ഇജി യില്‍ ജോലി ചെയ്യുന്ന ബ്രിജേഷ് വിവാഹത്തിനായി 45 ദിവസത്തെ അവധിയുമായാണ് നാട്ടിലെത്തിയത്. വ്യത്യസ്ത ജാതിയില്‍പെട്ട ഇവരുടെ വിവാഹത്തിന് ബ്രിജേഷിന്റെ കുടുംബത്തിന് ഒരു എതിര്‍പ്പും ഇല്ലായിരുന്നു.
വിവാഹത്തിന്റെ വിവാഹത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പ്രതിശ്രുതവധുവിന് വേണ്ടി ചെലവാക്കിയതും ബ്രിജേഷായിരുന്നു. വളരെ യാദൃശ്ചികമായാണ് ഇരുവരും പരിചയപ്പെട്ടതും. മെഡിക്കല്‍ കോളജില്‍ ബന്ധുക്കളുടെ ചികില്‍സക്കായി എത്തിയപ്പോഴാണ് പരിചയപ്പെടുന്നതും തുടര്‍ന്ന് പ്രണയത്തിലാവുന്നതും. ജാതിയില്‍ വ്യത്യസ്തനായ യുവാവുമായി വിവാഹം നടത്തുന്നകാര്യത്തില്‍ ആതിരയുടെ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നെന്ന് ബ്രിജേഷിന്റെ ബന്ധുക്കള്‍ പറയുന്നു. മരണത്തിന് തൊട്ടു മുമ്പും വീട്ടിലെ കടുത്ത എതിര്‍പ്പ് ആതിര വിളിച്ചറിയിച്ചിരുന്നു. കൊയിലാണ്ടിയിലെ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായിരുന്ന കുടുംബമായിരുന്നു ബ്രിജേഷിന്റേത്.