ദുരന്ത ഭൂമിയില്‍ സഹായ ഹസ്തവുമായി എസ്ഡിപിഐ

താമരശ്ശേരി: ഉരുള്‍പൊട്ടല്‍ ദുരന്ത ഭൂമിയില്‍ നാട്ടുകാര്‍ക്കും അധികൃതര്‍ക്കുമൊപ്പം സഹായ ഹസ്തവുമായി എസ്ഡിപിഐ നേതാക്കന്മാരും പ്രവര്‍ത്തകരും. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേറി, ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ പാലേരി, ജനറല്‍ സെക്രട്ടറി സലീം കാരാടി,മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ്, വൈസ് പ്രസിഡന്റ് ആബിദ് പാലക്കുറ്റി,ജോയിന്റ് സെക്രട്ടറി പാപ്പി അബൂബക്കര്‍,ഹമീദലി,സിറാജ് തച്ചംപൊയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് വളണ്ടിയര്‍ സേവനം നടത്തിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ കൈമെയ് മറന്ന് പ്രവര്‍ത്തന സജ്ഞരായി രംഗത്ത് പ്രവര്‍ത്തിക്കുകയും തഹസില്‍ദാര്‍ക്ക് സന്നദ്ധ സേവനത്തിനു വേണ്ട ആള്‍ക്കാകരെ വാഗ്ദാനം നല്‍കുകയും ചെയ്തു. ആവശ്യം വരുമ്പോള്‍ നേതാക്കളെ ബന്ധപ്പെടാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.ഇതിനു പുറമേ ഒരു വളണ്ടിയര്‍ സേനക്ക് രൂപം നല്‍കുകയും കണ്‍വീനറായി സിദ്ധീഖ് ഈര്‍പോണയേ ചുമതപ്പെടുത്തുകയും ചെയ്തു.

RELATED STORIES

Share it
Top