ദുരന്ത ഭീതിയില്‍ 25ഒാളം വൈദ്യുതിത്തൂണുകള്‍

മാഹി: ഏതുനിമിഷവും അപകടത്തിനു വഴിവയ്ക്കുന്ന വൈദ്യുതിത്തൂണുകള്‍ ഭീഷണിയുയര്‍ത്തുന്നു. മാഹിയിലെ വിവിധ പാതയോരങ്ങളിലാണ് ഇത്തരത്തിലുള്ള നിരവധി തൂണുകള്‍ സ്ഥിതി ചെയ്യുന്നത്. ചൊക്ലി സ്പിന്നിങ് മില്‍ റോഡില്‍ താജ് മാര്‍ബിളിനടുത്ത രണ്ട് തൂണുകളും അടിഭാഗം തൊണ്ണൂറ് ശതമാനവും ദ്രവിച്ച നിലയിലാണ്. വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ദിനേന ഇതുവഴിയാണു കടന്നുപോവുന്നത്. ഇരട്ടപ്പിലാക്കൂല്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തെ തൂണുകള്‍ ഏതാണ്ട് പൂര്‍ണമായും ദ്രവിച്ച് വീഴാറായ നിലയിലാണ്. ഇപ്പോള്‍ സ്‌റ്റേ വയറിന്റെ പിന്‍ബലത്തിലാണ് നില്‍ക്കുന്നത്. ഇതുപോലെ മേഖലയില്‍ ചുരുങ്ങിയത് 25ഓളം തൂണുകളെങ്കിലും അപകടാവസ്ഥയിലാണ്. അടിഭാഗം ഏകദേശം മുഴുവനായി ദ്രവിച്ച് വീഴാറായി നില്‍ക്കുന്ന വൈദ്യുതി തൂണുകളിന്‍മേല്‍ ചാരിനിന്നാ ല്‍ പോലും അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. അടിഭാഗം തുരുമ്പിച്ച തൂണില്‍ കൂടി ത്രീ ഫേസ് മുതല്‍ ഹൈടെന്‍ഷന്‍ ലൈനുകള്‍ വരെ കടന്നുപോവുന്നുണ്ട്. വൈദ്യുതി വകുപ്പിന്റെയും മാഹി അഡ്മിനിസ്‌ട്രേറ്ററുടെയും അടിയന്തര നടപടി ഇക്കാര്യത്തില്‍ ഉണ്ടായില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് സാക്ഷിയാവേണ്ടി വരുമെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

RELATED STORIES

Share it
Top