ദുരന്തഭൂമിയിലെ രക്ഷകരെ എസ്ഡിപിഐ ആദരിച്ചു

തീരൂര്‍: പ്രളയ കെടുതിയില്‍ സ്വയം മറന്നു രക്ഷാപ്രവര്‍ത്തനം നടത്തിയവരെ എസ്ഡിപിഐ തിരൂര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു. ദുരന്ത ഭൂമിയിലെ രക്ഷകര്‍ക്കു തിരൂരിന്റെ ആദരം പരിപാടിയായ ‘ആത്മം ‘എന്നപേരില്‍ സംഘടിപ്പിച്ച പരിപാടി എസ്ഡിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം എ സഈദ് ഉദ്ഘാടനം ചെയ്തു. ദുരന്തം മുന്‍കൂട്ടി കണ്ട എസ്ഡിപിഐ പ്രവര്‍ത്തകര്‍ സ്വയം സന്നദ്ധരായി കര്‍മരംഗത്തിറങ്ങിയിട്ടുണ്ട്.
വരാനിരിക്കുന്നത് അതിരൂക്ഷമായ വരള്‍ച്ചയാണ് ഇതിനെ നേരിടാന്‍ നാം സന്നദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു. തീരൂര്‍ ചേംബര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. സാദിക്ക് നടുത്തൊടി, ആലത്തിയൂര്‍ കെഎസ്ഇബി സബ് എന്‍ഞ്ചിനിയര്‍ ജാബിര്‍, തീരൂര്‍ ജില്ല ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍, കൈരളി ആഡിറ്റോറിയം ഉടമ സലിം, പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് അലവി കണ്ണംകുളം, സെക്രട്ടറി റഹീസ് പുറത്തൂര്‍, ഖജാഞ്ചി മുഹമ്മദലി തിരൂര്‍, മന്‍സൂര്‍, റഫീഖ് തിരൂര്‍ സംസാരിച്ചു. മുന്‍ ദേശിയ പ്രസിഡന്റ് എ സയീദ്, ജില്ലാ പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി എന്നിവര്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു.

RELATED STORIES

Share it
Top