ദുരന്തബാധിതര്‍ക്കു കൈത്താങ്ങായി എസ്ഡിപിഐ

വാടാനപ്പള്ളി: വാടാനപ്പള്ളി ബീച്ച്, പോക്കഞ്ചേരി എന്നിവിടങ്ങളില്‍ രൂക്ഷമായ കടല്‍ ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എസ്ഡിപിഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.
കടലേറ്റം രുക്ഷമായതോടെ ഇവിടങ്ങളിലെ പലവീടുകളിലും വെള്ളം കയറി താമസിക്കാ ന്‍ കഴിയാത്ത അവസ്ഥയില്‍ ആളുകള്‍ ഒരാഴ്ച്ച കാലം ദുരിതാശ്വാസ ക്യാംപില്‍ അഭയം തേടിയിരുന്നു. കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാംപ് വിട്ട് വീടുകളിലേക്ക് മടങ്ങിയവര്‍ക്കാണ് എസ് ഡിപിഐ കിറ്റ് വിതരണം നടത്തിയത്.
കിറ്റ് വിതരണം എസ്ഡിപി ഐ മണലൂര്‍ മണ്ഡലം സെക്രട്ടറി അനീസ് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷെക്കിര്‍ പണിക്കവീട്ടില്‍, സെക്രട്ടറി സിറാജുദ്ദീന്‍ അറക്കവീട്ടില്‍, വൈസ് പ്രസിഡന്റ് നൗഫല്‍ വാടാനപ്പള്ളി, ബ്രാഞ്ച് ഭാരവാഹികളായ നിഷാം, ഷെമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് റിലീഫ് കിറ്റ് വിതരണം നടത്തിയത്. അതേസമയം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ മേഖലയില്‍ രൂക്ഷമായി കടല്‍ ക്ഷോഭം അനുഭവപെടുന്ന സാഹചര്യത്തില്‍ തീരദേശവാസികളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധപുലര്‍ത്താന്‍ തയ്യാറാകണമെന്ന് എസ്ഡിപിഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ദുരിതാശ്വാസ
ക്യാംപ് അവസാനിച്ചു
വാടാനാപ്പള്ളി: ഗ്രാമപ്പഞ്ചായത്ത് പോക്കഞ്ചേരി ഖദീജമ്മ സ്‌കൂളില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്നു നടന്നു വന്നിരുന്ന ദുരിതാശ്വാസ ക്യാംപ് അവസാനിച്ചു.
ജനങ്ങള്‍ വീടുകളിലേക്ക് താമസം മറിയതിനെ തുടര്‍ന്നു പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗം ആയി വാര്‍ഡ് മെംബര്‍ പി എ അബുവിന്റെ നേതൃത്വത്തില്‍ വീടുകളില്‍ കുമ്മായം, ബ്ലീച്ചിങ് പൗഡര്‍, ഡെറ്റോള്‍, ഒആര്‍എസ് എന്നിവ നല്‍കി. ജെഎച്ച്‌ഐ രമേഷ്, രാധാമണി, ടി വി ആശ വര്‍ക്കര്‍ സീമ, സിന്ധു, ജയ, അങ്കണവാടി ടീച്ചര്‍ അനിത, സീന, കുടുംബശ്രീ അംഗം ലളിത, മോഹനന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top