ദുരന്തനിവാരണ പരിശീലനത്തിനിടെ 19കാരിക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: ദുരന്തനിവാരണ പരിശീലനത്തിനിടെ 19കാരിയായ കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കോയമ്പത്തൂര്‍ കലൈമകള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനി ലോകേശ്വരിയാണ് മരിച്ചത്. അപ്രതീക്ഷിത അപകടങ്ങളുണ്ടാവുമ്പോള്‍ കെട്ടിടങ്ങളില്‍ നിന്നു രക്ഷപ്പെടുന്നതിനുള്ള പരിശീലനത്തിനിടെയാണ് അപകടം.
പരിശീലനത്തിന്റെ ഭാഗമായി കോളജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ പരിശീലകനായ അറുമുഖന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ചാടുന്നവര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ താഴെ വല വിരിച്ചിരുന്നുവെങ്കിലും പെണ്‍കുട്ടി ചാടാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് അറുമുഖന്‍ പെണ്‍കുട്ടിയെ താഴേക്ക് തള്ളിയിടുകയായിരുന്നു. ബലമായി തള്ളിയിട്ടതിനാല്‍ വീഴ്ചയ്ക്കിടെ ലോകേശ്വരിയുടെ തല കെട്ടിടത്തിന്റെ അരികില്‍ തട്ടുകയും വലയില്‍ വീഴാതെ നിലത്ത് തലയടിച്ചു വീഴുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലിസ് അറുമുഖനെ കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top