ദുബൈ രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ്: ശാഫി സഅദിയുടെ പ്രഭാഷണം വെള്ളിയാഴ്ച

DSC_3950

ദുബൈ: 20ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികളുടെ ഭാഗമായി മലയാള പ്രഭാഷണവേദിയില്‍ ശാഫി സഅദി ബാംഗ്ലൂര്‍ വെള്ളിയാഴ്ച രാത്രി 10:30ന് മുഹൈസിന ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ പ്രഭാഷണം നടത്തും. ലോക സമാധാനത്തിന്ന് ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ എന്നതാണ് പ്രഭാഷണ വിഷയം. ദുബൈ ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പ്രഭാഷണം ഒരുക്കുന്നത്.
നഗരത്തിന്റെവിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണസ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. വാഹന സംബന്ധമായ വിവരങ്ങള്‍ 0505015024, 0502582222 എന്നീ നമ്പറുകളില്‍ ലഭിക്കും.
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടിയില്‍ സഅദിയ്യ പ്രതിനിധിയായി പങ്കെടുക്കുന്ന ശാഫി സഅദി ബാംഗ്ലൂര്‍ പ്രമുഖ പണ്ഡിതനും കര്‍ണ്ണാടക വഖഫ് ബോര്‍ഡ് ഡയറക്ടറും എസ്.വൈ. എസ്. കര്‍ണ്ണാടക സംസ്ഥാന പ്രസിഡണ്ടുമാണ് ശാഫി സഅദി.
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍, യു എ ഇ ഗവണ്‍മെന്റ് പ്രതിനിധികള്‍, സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയിലെ പണ്ഡിതര്‍, സാമൂഹ്യസാംസ്‌കാരികവാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രാസ്ഥാനിക നേതാക്കള്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കുന്നതിന്ന് പുറമെ ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ പ്രാര്‍ഥനയും പരിപാടിയിലുണ്ടാകും.
റമളാനില്‍ എല്ലാദിവസവും നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന ഇഫ്താറും ദുബായിലെ വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രത്യേക അനുമതിയോടെ ഖുതുബാ പ്രഭാഷണങ്ങള്‍ക്കും പഠന ക്ലാസുകള്‍ക്കും ദുബൈ സഅദിയ്യ നേതൃത്വം നല്‍കിവരുന്നു. ഐ സി എഫ്. മിഡില്‍ ഈസ്റ്റ് സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ജാമിഅ സഅദിയ്യ ദുബൈ മാനേജര്‍ അഹ്മദ് മുസ്‌ലിയാര്‍ മേല്‍പറമ്പ്, സഅദിയ്യ പ്രസിഡന്റ് അബ്ദുല്‍ കരീം തളങ്കര, സെക്രട്ടറി അമീര്‍ ഹസ്സന്‍, മീഡിയ കണ്‍വീനര്‍ സലീം ആര്‍ ഇ സി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top