ദുബയ് ഹെല്‍ത്ത് അഥോറിറ്റിക്ക് കീഴില്‍ രണ്ട് കോര്‍പ്പറേഷനുകള്‍ ആരംഭിച്ചു.

ദുബയ്: ദുബയിലെ ആരോഗ്യ മേഖല കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ദുബയ് ഹെല്‍ത്ത് അഥോറിറ്റിക്ക് (ഡി.എച്ച്്്.എ) കീഴില്‍ രണ്ട് വിഭാഗങ്ങള്‍ കൂടി രൂപീകരിച്ചു. ദുബയ് ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനും, ദുബയ് ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് കോര്‍പ്പറേഷനും ആണ് പുതിയതായി രൂപീകരിച്ച സബ്‌സിഡൈയറീസ്. പൊതുജനങ്ങളുടെ ആരോഗ്യ സൗകര്യങ്ങളായ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍, സ്‌പെഷ്യാലിറ്റി സെന്ററുകള്‍, മെഡിക്കല്‍ ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍, ഭക്ഷ്യ സുരക്ഷാ വിഭാഗക്കാരുടെ പരിശോധനാ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ദുബയ് ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ കീഴിലായിരിക്കും. ദുബയിലെ വൈദ്യ സേവനങ്ങളുടെ സംയോജനം, ദുബയിലെ ആരോഗ്യ മേഖല അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക. പഠനം നടത്തി നയങ്ങള്‍ രൂപീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഈ കോര്‍പ്പറേഷനില്‍ തന്നെയായിരിക്കും. ദുബയിലെ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കും നല്‍കുന്ന ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും അര്‍ഹമായ രൂപത്തില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഇന്‍ഷ്യൂറന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും ദുബയ് ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് കോര്‍പ്പറേഷന്റെ കീഴിലായിരിക്കും. ദുബയ് ഹെല്‍ത്ത് അഥോറിറ്റിയുടെ ശുപാര്‍ശ പ്രകാരം രണ്ട് കോര്‍പ്പറേഷനുകള്‍ക്കും പിന്നീട് പ്രത്യേക മേധാവികളെ നിയമിക്കുകയും ചെയ്യും.

RELATED STORIES

Share it
Top