ദുബയ് രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ് മല്‍സരം ഞായാറാഴ്ച ആരംഭിക്കും

19th-dubai-international-holy-quran-award-2015-2

ദുബയ്: രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മല്‍സരം ഞായാറാഴ്ച ആരംഭിക്കും. പരേതനായ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദിന്റെ നാമധേയത്തിലായിരിക്കും ഈ വര്‍ഷത്തെ ഖുര്‍ആന്‍ അവാര്‍ഡ്. ദുബയ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഡിറ്റോറിയത്തില്‍ റമദാന്‍ 20 വരെയായിരിക്കും മല്‍സരം നടക്കുകയെന്ന് ദുബയ് ഭരണാധികാരിയുടെ ഉപദേശകനായ ഇബ്രാഹിം ബു മില്‍ഹ പറഞ്ഞു. 92 രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളായിരിക്കും ഇരുപതാമത് ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ പങ്കെടുക്കുക. ഈ വര്‍ഷം ആദ്യമായി ചെച്‌നിയ, ദാഗസ്ഥാന്‍, തത്തറിസ്ഥാന്‍ എന്നീ രാജ്യങ്ങളും മല്‍സരത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ ദിവസവും രാത്രി പത്തര മണിക്ക് ഇവിട വെച്ച് പുരുഷന്‍മാര്‍ക്കും. അബുഹൈലുള്ള ദുബയ് വുമന്‍സ് അസോസിയേഷന്‍ ഹാളില്‍ സ്ത്രീകള്‍ക്കും പ്രത്യേക പ്രഭാഷണങ്ങളും നടക്കും. അല്‍ മുഹൈസനയിലുള്ള ഇന്ത്യന്‍ അക്കാഥമിയില്‍ മലയാളം, ബംഗാളി, തമിഴ്, ഭാഷകളിലായി പ്രത്യേക പ്രഭാഷണങ്ങളും നടക്കും. സൗദി അറേബേയില്‍ നിന്നുള്ള പ്രൊഫ. ആദില്‍ ബിന്‍ ഇബ്രാഹിം, മുഹമ്മദ് റിഫായി, സ്വദേശികളായ ശൈഖ് ഹസ്സന്‍ അബ്ദുല്ല, ഈജിപ്തില്‍ നിന്നുള്ള ശൈഖ് അയ്മാന്‍ അഹമ്മദ്, കുവൈത്ത് പൗരനായ അബ്ദുല്‍ അസീസ് ഫാദല്‍, സിറിയക്കാരനായ റുഷ്ദി സുവൈദ്, സുദാനിയായ ശൈഖ് അലി മുഹമ്മദ് എന്നിവരായിരിക്കും ഖുര്‍ആന്‍ പാരായണ മല്‍സരത്തിലെ ജഡ്ജിമാര്‍.

RELATED STORIES

Share it
Top