ദുബയ് പോലീസില്ലാത്ത നഗരമാക്കുന്നു

ദുബയ്: ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ വശങ്ങളും ഉപയോഗിച്ച് ദുബയ് നഗരം പോലീസിന്റെ സാന്നിദ്ധ്യമില്ലാത്ത നഗരമാക്കി മാറ്റുന്നു. '10 എക്‌സ് ' എന്ന പേരില്‍ നടപ്പാക്കുന്ന സംരഭത്തില്‍ പോലീസിന്റെ സാന്നിദ്ധ്യമില്ലാതെ തന്നെ ജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ കഴിയും. ഇതിന്റെ ഭാഗമായി എല്ലാ കെട്ടിടങ്ങളിലും മതിലുകളിലും നിരീക്ഷണ കേമറകള്‍ ഉറപ്പാക്കും. കൂടാതെ ദുബയിലെ എല്ലാ പ്രദേശങ്ങളിലും നിരീക്ഷണം ഉറപ്പാക്കാന്‍ കഴിയുന്ന ആകാശ കേമറകള്‍ സ്ഥാപിക്കും. പരമ്പരാഗത പോലീസ് സ്‌റ്റേഷനുകള്‍ അടിയന്തിരമായി പെട്ടൊന്ന് നടപടി സ്വീകരിക്കാന്‍ കഴിയുന്ന റാപ്പിഡ് പോലീസ് കേന്ദ്രങ്ങളാക്കി മാറ്റും. പരമ്പരാഗത പോലീസ് നടപടികള്‍ പലപ്പോഴും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും പ്രതികളെ പിടികൂടാന്‍ വൈകാനും കാരണമാകുന്നുണ്ട്. പുതിയ സംരഭം പോലീസിനെന്ന പോലെ ജനങ്ങള്‍ക്കും ഏറെ പ്രയോജനകരമായിരിക്കും. ദുബയിലെ 24 സര്‍ക്കാര്‍ വകുപ്പുകളില്‍ ഇതു പോലെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കാനായി 26 പദ്ധതികള്‍ക്കാണ് ദുബയ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അനുമതി നല്‍കിയിരിക്കുന്നത്. ഈയിടെ ദുബയില്‍ നടന്ന ആറമത്് ലോക സര്‍ക്കാര്‍ ഉച്ചകോടിയിലാണ് ഇത്തരം പദ്ധതികള്‍ പ്രഖ്യാപിച്ചത്. പോലീസില്ലാത്ത ദുബയ് നഗരം എന്ന പദ്ധതി നടപ്പിലാകുന്നതോടെ ആധുനികമായ എല്ലാ കുറ്റകൃത്യങ്ങളേയും ദുബയ് പോലീസിന് അനായാസം നേരിടാന്‍ കഴിയും.

RELATED STORIES

Share it
Top