ദുബയ് പാതകളില്‍ സഞ്ചരിക്കുന്ന റഡാറുകളും

ദുബയ് പാതകളില്‍ സഞ്ചരിക്കുന്ന റഡാറുകളും
ദുബയ്: അമിത വേഗത തടയുന്നതിനായി ദുബയ് റോഡില്‍ സഞ്ചരിക്കുന്ന റഡാറുകളും ഏര്‍പ്പെടുത്തുന്നു. നിലവില്‍ അമിത വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ റഡാര്‍ സ്ഥാപിച്ച സ്ഥലത്ത് എത്തുമ്പോള്‍ മാത്രം വേഗത കുറക്കുകയും പിന്നീട് അമിത വേഗതയില്‍ ഓടിക്കുന്ന പ്രവണത തടയാന്‍ വേണ്ടിയാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന പുതിയ റഡാര്‍ രീതി ഏര്‍പ്പെടുത്തുന്നത്.

ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ആളുകളുടെ ഡ്രൈവിംഗ് സംസ്‌കാരം തന്നെ മാറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബയ് പോലീസിന്റെ ഗതാഗത സാങ്കേതികവിദ്യ മേധാവി ലെഫ്റ്റനന്റ് കേണല്‍ ഹുസ്സൈന്‍ അഹമ്മദ് ബിന്‍ ഗലീത പറഞ്ഞു. ദുബയിലെ ഏല്ലാ പാതകളിലും അനുവദിച്ച വേഗതയില്‍ മാത്രം വാഹനം ഓടിക്കുന്ന പ്രവണതയിലേക്ക് മാറും. പോലീസ് വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ സ്ഥാപിക്കുന്ന റഡാറിന്റെ ഫഌഷ് ലൈറ്റ് നമ്പര്‍ പ്ലേറ്റിന് സമീപത്തുമായിരിക്കും സ്ഥാപിക്കുക. ഇപ്പോള്‍ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറിന് സമീപം പെട്ടൊന്ന് വേഗത കുറക്കുന്നത് കാരണവും അപകടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. സ്വന്തം ജീവന്‍ സുരക്ഷിതമാക്കാന്‍ വേണ്ടി വാഹനം ഓടിക്കുന്നവര്‍ എല്ലാ സമയത്തും റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top