ദുബയ് ഓപണ്‍: സിന്ധുവിന് ജയം, ശ്രീകാന്തിന് തോല്‍വിദുബയ്: ദുബയ് ഓപണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് ജയം. അതേസമയം, കിടംബി ശ്രീകാന്തിന് തോല്‍വി പിണഞ്ഞു. വനിതാ സിംഗിള്‍സില്‍ ചൈനീസ് താരം ഹി ബിങ്ജിയാവോയെ 21-11, 16-21, 21-18 എന്ന സ്‌കോറുകള്‍ക്കാണ് സിന്ധു തോല്‍പിച്ചത്. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. സ്‌കോര്‍: 13-21, 17-21. മറ്റ് മല്‍സരങ്ങളില്‍ പുരുഷന്‍മാരില്‍ ലീ ചൊങ് വെ കാലോങ് ആന്‍ഗസിനെയും വനിതകളില്‍ അകാനെ യമഗുച്ചി സാറ്റോയെയും രച്ചനോക് ഇന്റനോണ്‍ സങ് ജി ഹുന്നിനെയും പരാജയപ്പെടുത്തി. നാലു പേരടങ്ങിയ വനിതകളുടെ ഗ്രൂപ്പ് എ യില്‍ രണ്ടാം സ്ഥാനത്താണ് സിന്ധു. പുരുഷന്‍മാരുടെ ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്താണ് ശ്രീകാന്ത്.

RELATED STORIES

Share it
Top