ദുബയില്‍ 11 വാഹനങ്ങള്‍ കത്തിച്ച പ്രതി പിടിയില്‍

ദുബയ്: തര്‍ക്കത്തെ തുടര്‍ന്ന് 11 വാഹനങ്ങള്‍ക്ക് തീയിട്ട പ്രതിയെ ദുബയ് പോലീസ് പിടികൂടി. ശനിയാഴ്ച വൈകിട്ട് നാലര മണിക്ക് ദുബയ്-അല്‍ അയിന്‍ റോഡിന് സമീപത്തുള്ള ഔട്ട്‌ലറ്റ് മാളിലെ പാര്‍ക്കിംഗിലാണ് പ്രതി 11 വാഹനങ്ങള്‍ക്ക് തീയിട്ടത്. ജോലിക്കായി മാളിലെ ജീവനക്കാരെ ഇറക്കിയ ബസ്സ് ഡ്രൈവറുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി ബസ്സടക്കം 11 വാഹനങ്ങള്‍ക്ക് തീയിട്ട് ഓടി രക്ഷപ്പെട്ടിരുന്നത്. രാജ്യം വിടാനൊരുങ്ങിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

RELATED STORIES

Share it
Top