ദുബയില്‍ വാഹനാപകടം: 4 പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്ദുബയ്: വ്യത്യസ്ഥ വാഹനാപകടങ്ങളിലായി നാല് പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  റാസ് അല്‍ ഖോര്‍ പ്രദേശത്ത് ഒരു കാറും ട്രക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും 2 പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പാതക്ക് സമീപം വൈകിട്ട് നമസ്‌ക്കരിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം ഓടിക്കേറി 2 പേര്‍ മരിക്കുകയും 5 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഷാര്‍ജക്ക് സമീപമുള്ള മേല്‍പ്പാലത്തിന് സമീപം ഏഷ്യക്കാരന്‍ ഓടിച്ചിരുന്ന കാര്‍ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് പാതക്ക് സമീപം വൈകിട്ട് 6 മണിക്ക് നമസ്‌ക്കരിക്കുന്ന ആള്‍ക്കുട്ടത്തിലേക്ക് ഓടിക്കയറുകയായിരുന്നു. സിലിക്കോണ്‍ ഒയാസിസിന് സമീപം ജോര്‍ദ്ദാനി പൗരന്‍മാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒരു യവതി മരിക്കുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

RELATED STORIES

Share it
Top