ദുബയില്‍ ലോക സന്തോഷ കൂട്ടായ്മക്ക് തുടക്കമായി

ദുബയ്:  ലോക സന്തോഷ കൂട്ടായ്മക്ക് ദുബയില്‍ ആരംഭം കുറിച്ചു. ദുബയില്‍ സമാപിച്ച ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ യുഎഇവൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന്റെ സാന്നിദ്ധ്യത്തിലാണ് കൂട്ടായ്മ രൂപം കൊണ്ടത്. ചടങ്ങില്‍ യു.എ.ഇ, കോസ്റ്റാറിക്ക, മെക്‌സിക്കോ, പോര്‍ട്ടുഗല്‍, ഖസാക്കിസ്ഥാന്‍, സ്ലോവാനിയ എന്നീ രാജ്യങ്ങളിലെ മന്ത്രിമാരും ദുബയ് കീരിടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദും പങ്കെടുത്തു.പൊതുജനങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്ത് അവരെ സന്തോഷിപ്പിക്കാനുള്ള വേദിയായിരിക്കും ഈ കൂട്ടായ്മയെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. പൊതുജനങ്ങളുടെ പ്രതീക്ഷക്കൊത്ത് അവരെ ഉയര്‍ത്തി ഗുണനിലവാരമുള്ള ജീവിത ശൈലിയിലേക്ക് അവരെ ഉയര്‍ത്തിയാണ് അവരെ സന്തോഷിപ്പിക്കേണ്ടത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെയെല്ലാം അടിസ്ഥാന വിജയത്തിന്റെ കാരണം തന്നെ പൊതുജനങ്ങളെ സന്തോഷിപ്പിക്കുകയെന്നതാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ ഈ കൂട്ടായ്മയിലൂടെ സംയോജിപ്പിച്ച് സര്‍ക്കാര്‍ സേവനങ്ങളുടെ മഹനീയത ഉയര്‍ത്തുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. സന്തോഷം നല്‍കുകയെന്ന് പറഞ്ഞാല്‍ സുരക്ഷതത്തില്‍ നിക്ഷേപിക്കുകയെന്നതാണ്. സ്‌നേഹവും സഹവര്‍ത്തിത്വവും ലോക വ്യപകമായാല്‍ വെറുപ്പും തീവ്രവാദവും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയും. ഈ കൂട്ടായ്മക്ക് പല മാറ്റങ്ങളും ഈ ലോകത്തിന് സംഭാവന ചെയ്യാന്‍ കഴിയും. ഓരോ വര്‍ഷവും ഈ സമിതി കൂടി ചേര്‍ന്ന് ആശയങ്ങള്‍ പരസ്പ്പരം കൈമാറി നയങ്ങളില്‍ തന്നെ മാറ്റം വരുത്തി സമൂഹത്തില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിക്കാന്‍ സഹായിക്കും.

RELATED STORIES

Share it
Top