ദുബയില്‍ റമദാനില്‍ 7273 വാഹനാപകടങ്ങള്‍

dubai accident

ദുബയ്: റമദാനിലെ ആദ്യ പകുതിയില്‍ ദുബയ് നിരത്തുകളില്‍ 7273 വാഹനപകടങ്ങള്‍ ഉണ്ടായതായി ദുബയ് പോലീസ് വ്യക്തമാക്കി. അപകടങ്ങളില്‍ 26 എണ്ണം അതീവ ഗൗരവമുള്ളതായിരുന്നുവെന്ന് ദുബയ് പോലീസിന്റെ ഓപറേഷന്‍ കണ്‍ട്രോള്‍ റൂം ഉപമേധാവി ലെഫ്റ്റനന്റെ കേണല്‍ ഖസ്‌റജ് അല്‍ ഖസ്‌റജി വ്യക്തമാക്കി. [related] നോമ്പ് തുറക്കാന്‍ വേണ്ടി സന്ധ്യ സമയത്ത്് അമിത വേഗതയില്‍ സാഹസികമായി വാഹനം ഓടിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താമസ കേന്ദ്രങ്ങളിലും ആളുകള്‍ കാല്‍നടയായി യാത്ര ചെയ്യുന്ന നിരത്തുകളില്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

RELATED STORIES

Share it
Top