ദുബയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

ദുബയ്: മലയാളി യുവാവ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. കൊല്ലം സ്വദേശിയും ആലുക്കാസ് ജ്വല്ലറി ജീവനക്കാരനുമായ ഷഫീര്‍ അബ്ദുല്‍ സലാം(32) ആണ് മരിച്ചത്. മുഹൈസനയിലുള്ള താമസ കെട്ടിടത്തില്‍ നിന്നും വീണതിനെ തുടര്‍ന്ന്് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 14 വര്‍ഷമായി ഇന്ത്യയിലും സൗദിയിലും ഇതേ സ്ഥാപനത്തില്‍ ജോലി നോക്കുന്ന ഷെഫീര്‍ 6 മാസം മുമ്പാണ് ലുലു വില്ലേജിലുള്ള സ്ഥാപനത്തില്‍ പ്രവേശിച്ചിരുന്നത്. ദുബയ് പോലീസ് സംഭവം വിശദമായി അന്യേഷണം ആരംഭിച്ചു. ഉച്ച ഭക്ഷണത്തിന് ശേഷം കെട്ടിടത്തിന്റെ മുകളിലേക്ക് കയറി പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭാര്യയും ഒരു മകളുമുണ്ട്.

RELATED STORIES

Share it
Top