ദുബയില്‍ നിയമ ലംഘനം നടത്തിയ 44 ഭക്ഷ്യ വില്‍പ്പനശാലകള്‍ അടപ്പിച്ചു

ദുബയ്: ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 44 ഭക്ഷ്യ വില്‍പ്പനശാലകള്‍ ദുബയില്‍ അടപ്പിച്ചതായി ദുബയ്് നഗരസഭയുടെ ഭക്ഷ്യ പരിശോധന വിഭാഗം മേധാവി സുല്‍ത്താന്‍ അലി താഹിര്‍ പറഞ്ഞു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാല്‍ ഈ സ്ഥാപനങ്ങള്‍ക്ക് വീണ്ടും അനുമതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷം ആദ്യത്തെ നാല് മാസത്തിനകം ഭക്ഷ്യ സുരക്ഷാ ജീവനക്കാര്‍ 5365 പരിശോധനകളാണ് നടത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top