ദുബയിലേക്കുള്ള എക്‌സ്പ്രസ്സ് വിമാനം മതിലിടിച്ചു തകര്‍ത്തു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ദുബയ്: തമിഴ്‌നാട്ടിലെ തൃച്ചിനാപ്പള്ളിയില്‍ നിന്നും ദുബയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം തൃച്ചിനാപ്പളളി വിമാനത്താവളത്തിലെ സുരക്ഷാ മതിലിനിടിച്ച് വിമാനത്തില്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 130 യാത്രക്കാരുമായി പറന്ന് പൊങ്ങുന്ന ഐ.എക്‌സ് 611 വിമാനത്തിന്റെ ടയറുകള്‍ ഇടിച്ചാണ് മതിലുകള്‍ തകര്‍ന്നത്. ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ഇന്‍സ്ട്രുമെന്റ് ലാന്റിംഗ് സിസ്റ്റത്തിനും കേട്പാട് സംഭവിച്ചിട്ടുണ്ടെന്ന്് തൃച്ചി വിമാനത്താവളം ഡയറക്ടര്‍ കെ ഗുണശേഖരന്‍ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം വിമാനം പിന്നീട് ദുബയ് പകരം മുംബൈ വിമാനത്താവളത്തിലേക്ക് അടിയന്തിരമായി തിരിച്ച് വിടുകയായിരുന്നു. അവിടെ നിന്നും പിന്നീട് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ദുബയിലെത്തിക്കുകയായിരുന്നു. ഡയറക്ടറേറ്റ് ഓഫ് സിവില്‍ എവിയേഷന്റെ കീഴിലുള്ള ആക്‌സിഡന്റ് അന്യേഷണം വിഭാഗം സംഭവ സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. 3,600 കി.മി വിമാനം പറത്തി പരിചയമുള്ള ഗണേഷ് ബാബുവായിരുന്നു പൈലറ്റ്. 3,000 കി.മി പറത്തി പരിചയമുള്ള അനുരാഗ് ആയിരുന്നു കോ.പൈലറ്റ്.

RELATED STORIES

Share it
Top