ദുബയിലെ ജനസംഖ്യ 31 ലക്ഷം കവിഞ്ഞു

ദുബയ്: ഈ വര്‍ഷത്തെ ആദ്യത്തെ 9 മാസത്തിനകം ദുബയിലെ ജനസംഖ്യ 31 ലക്ഷം കവിഞ്ഞതായി ദുബയ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ (ഡിഎസ്്‌സി) വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ ഇതേ സമയം കണക്ക് കൂട്ടിയില്‍ ജനസംഖ്യയില്‍ 7.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വദേശി പൗരന്‍മാരില്‍ 49.5 ശതമാനം പുരുഷന്‍മാരും 50.5 ശതമാനം സ്ത്രീകളുമാണ്. ദുബയ് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഡിഎസ്്‌സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആരിഫ് അല്‍ മഹൈരി വ്യക്തമാക്കി. ജനസംഖ്യയുടെ 66.45 ശതമാനവും 20 നും 44 നും ഇടക്ക് പ്രായമുള്ളവരാണ്. 30 നും 34 നും ഇടക്ക് പ്രായമുള്ളവര്‍ 17.91 ശതമാനമാണ്. 20 നും 44 നും ഇടക്ക് പ്രായമുള്ളവര്‍ 13.38 ശതമാനമാണ്.

RELATED STORIES

Share it
Top