ദുബയിലെ ഖുര്‍ആന്‍ പാര്‍ക്കില്‍ പ്രവേശനം ആരംഭിച്ചു.ദുബയ്: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദുബയിലെ ഖുര്‍ആന്‍ പാര്‍ക്കിലേക്ക് സൗജന്യ പ്രവേശനം ആരംഭിച്ചു. ദുബയ് മുനിസിപ്പാലിറ്റിയാണ് അല്‍ ഖവീനീജില്‍ ഖുര്‍ആനില്‍ വിവരിച്ചിരിക്കുന്ന ചെടികളും മരങ്ങളും കൊണ്ട് ഈ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മതിലുകളൊന്നും നിര്‍മ്മിക്കാതെ ആധുനിക രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഉദ്യാനത്തിനകത്ത് എല്ലാ കുടുംബാംഗങ്ങള്‍ക്കും ആസ്വദിക്കാന്‍ കഴിയുമെന്ന് ദുബയ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അബ്ദുല്‍റഹ്മാന്‍ അല്‍ ഹാജിരി വ്യക്തമാക്കി. ദുബയിയെ ഹരിത നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള പ്രധാന സംരഭമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനിക വൈദ്യ ശാസ്ത്രം ഇപ്പോള്‍ ഉപയോഗിക്കുന്നതും ഖുര്‍ആനില്‍ വ്യക്തമാക്കിയതുമായ ഏറെ ഔഷധ ഗുണമുള്ള ചെടികളും മറ്റും ഉദ്യോനത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇസ്ലാമിന്റെ പൗതൃകം പാര്‍ക്കിലൂടെ സാക്ഷാല്‍ക്കരിച്ച് ആ സംസ്‌ക്കാരം ജനങ്ങളിലെത്തിക്കാന്‍ വേണ്ടിയാണ് ഈ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ക്കിനകത്തേക്ക് പ്രവേശനം സൗജന്യമാണങ്കിലും അതിനകത്തുള്ള ഗ്ലാസ്സ് ഹൗസിലേക്കും മിറാക്കിള്‍ കേവിലേക്കും 10 ദിര്‍ഹം വീതം പ്രവേശന ഫീസുണ്ട്.

RELATED STORIES

Share it
Top