ദീമ ഗോള്‍ഡ് മൂന്നാമത്തെ ഷോറൂം 4ന് എടപ്പാളില്‍ ഉദ്ഘാടനം ചെയ്യും

എടപ്പാള്‍: ദീമ ഗോള്‍ഡിന്റെ മൂന്നാമത്തെ ഷോറൂം ഏപ്രില്‍ നാലിന് എടപ്പാളില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ദീമാ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി കെ അജിത്കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എടപ്പാളിലെ ഏറ്റവും വലിയ സ്വര്‍ണം ഡയമണ്ട്, വെള്ളി വാച്ചസ് ശേഖരങ്ങളോടു കൂടിയ ഷോറൂമായിരിക്കും തുടങ്ങുന്നത്.
കുട്ടികള്‍ക്ക് അണിയാവുന്ന ആഭരണങ്ങളുടെ പ്രത്യേക വിഭാഗം പഴയ കാലഘട്ടങ്ങളില്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന ടെമ്പിള്‍ ജ്വല്ലറി കളക്ഷന്‍സ്, വിവാഹ പാര്‍ട്ടിക്കാര്‍ക്ക് അവരുടെ കാഴ്ചപ്പാടിന് അനുയോജ്യമായ രീതിയില്‍ ആഭരണങ്ങള്‍ അണിഞ്ഞു കാണുന്നതിനുള്ള പ്രത്യേക സ്റ്റുഡിയോ സംവിധാനം. ആധുനിക രീതിയിലുള്ള വാഹന പാര്‍ക്കിംഗ് സൗകര്യം എന്നിവയോടൊപ്പം 2800 ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായി ജങ്ഷനിലെ തൃശൂര്‍ റോഡിലെ ക്രൗണ്ട് പ്ലാസ ബില്‍ഡിംഗിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. ഷോറൂമിന്റെ ഉദ്ഘാടനം നാലിന് രാവിലെ 10ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സിനിമാ താരം അഡാര്‍ ലവ് ഫെയിം നൂര്‍ഷരീഫ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
ഉദ്ഘാടന ദിവസം മുതല്‍ രണ്ട് മാസത്തേക്ക് എല്ലാ പര്‍ച്ചേഴ്‌സുകള്‍ക്കും നറുക്കെടുപ്പിലൂടെ സ്വര്‍ണ നാണയം നല്‍കും. ഉദ്ഘാടന ദിവസം നറുക്കെടുപ്പിലൂടെ വിജയിക്കുന്ന നാല് പേര്‍ക്ക് സ്വര്‍ണ നാണയവും ലഭ്യമാക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഡയറക്ടര്‍മാരായ എം വി അബ്ദുല്ല, കെ പി ഹരീന്ദ്രനാഥ്, കുഞ്ഞിമുഹമ്മദ് പൂക്കാത്ത്, ഖാലിദ് സംസാരിച്ചു.

RELATED STORIES

Share it
Top